കൊച്ചി: കേരള എൻ.ജി.ഒ യൂണിയൻ എറണാകുളം സംഘസംസ്കാരയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാരുടെ ജില്ലാ കലോത്സവം സർഗോത്സവ് 13ന് രാവിലെ 10ന് മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കും. സംഗീതനാടക അക്കാഡമി വൈസ് ചെയർമാൻ സേവ്യർ പുല്പാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.എസ്. ഷാനിൽ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.എ. അൻവർ, കെ.കെ. സുനിൽകുമാർ എന്നിവർ സംസാരിക്കും. പുരുഷന്മാർക്കും വനിതകൾക്കും 19 ഇനങ്ങളിൽ പ്രത്യേകമാണ് മത്സരം. വിജയികൾക്ക് 21ന് പയ്യന്നൂരിൽ നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാമെന്ന് കൺവീനർ എൻ.ബി. മനോജ് അറിയിച്ചു.