പറവൂർ: ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവസങ്കല്പ് പദയാത്രയ്ക്ക് പറവൂരിൽ സ്വീകരണം നൽകി. ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകത്തിൽ നിന്ന് ആരംഭിച്ച യാത്രയെ പെരുമ്പടന്ന പാലത്തിന് സമീപം സ്വീകരിച്ചു. വാദ്യമേളങ്ങളുടെയും കാവടി, തെയ്യം എന്നീ കലാരൂപങ്ങളുടെയും അകമ്പടിയോടെ നഗരം ചുറ്റി സമ്മേളന വേദിയായ മുനിസിപ്പൽ പാർക്കിൽ എത്തി.

ആദ്യ ദിനത്തിലെ സമാപന സമ്മേളനം മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, എ.ഐ.സി.സി അംഗം കെ.പി. ധനപാലൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ്, വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ, കെ. ശിവശങ്കരൻ, ഡി.ഡി.സി സെക്രട്ടറിമാരായ എം.ടി. ജയൻ, കെ.എ. അഗസ്റ്റിൻ, വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ആർ.സൈജൻ, നഗരസഭാ ചെയർപേഴേസൺ വി.എ.പ്രഭാവതി, പറവൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ രമേഷ് ഡി. കുറുപ്പ്, ഡി. രാജ്കുമാർ, മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ പി.എസ്. രഞ്ജിത്ത്, മഹിള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബീന ശശിധരൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആർ. ശ്രീരാജ് എന്നിവർ സംസാരിച്ചു. ഇന്ന് തോട്ടുമുഖത്ത് ആരംഭിച്ചു മലയാറ്റൂരിൽ സമാപിക്കും.