കോതമംഗലം: പീസ് വാലിയിൽ പുതുതായി ആരംഭിച്ച കുട്ടികൾക്കായുള്ള ഏർലി ഇന്റർവെൻഷൻ സെന്ററിന്റെ ഉദ്ഘാടനം ഡോ.ആസാദ് മൂപ്പൻ നിർവഹിച്ചു.

പീസ് വാലി ചെയർമാൻ പി.എം. അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു.തണൽ ചെയർമാൻ ഡോ വി. ഇദ്രീസ് മുഖ്യപ്രഭാഷണം നടത്തി.

വളർച്ചാപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പ്രശ്‌നങ്ങൾ നേരത്തെ കണ്ടെത്തി ശാസ്ത്രീയ ചികിത്സകളിലൂടെ സാധാരണ സ്‌കൂൾ വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്ന രീതിയാണ് ഏർലി ഇന്റർവെൻഷൻ സെന്റർ. ആസ്റ്റർ സിക്ക് കിഡ്‌സ് ഫൗണ്ടേഷന്റെ സഹകരണത്തോടെ കോതമംഗലം നെല്ലാട് ആണ് സെന്റർ പ്രവർത്തിക്കുന്നത്. നിർധനരായ കുട്ടികൾക്ക് ചികിത്സ സൗജന്യമാണ്. 6 വയസ് വരെയുള്ള കുട്ടികൾക്കാണ് സേവനങ്ങൾ ലഭ്യമാകുക.