കോലഞ്ചേരി: ഐക്കരനാട് സർവീസ് സഹകരണബാങ്ക് കടമറ്റം ഗവൺമെന്റ് എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് നൽകുന്ന പാത്രങ്ങളുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.എൻ.മോഹനൻ നായർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി.എം.സ്ലീബ അദ്ധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ് പി.വൈ.ബോബി, സെക്രട്ടറി ആർ. ഐഷാ ഭായ്, കെ.എ.മത്തായി, മല്ലിക വേലായുധൻ, ശോഭന ഗോപാലൻ, പി.കെ.ബിനു തുടങ്ങിയവർ സംസാരിച്ചു.