കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് പത്താംവാർഡ് കുടുംബശ്രീ എ. ഡി.എസ് വാർഷികം അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.ജി. അനിൽ കുമാർ അദ്ധ്യക്ഷനായി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ സി.ഡി.എസ് ചെയർപേഴ്‌സൺ സിമി ബാബു അനുമോദിച്ചു. എ.ഡി.എസ് ചെയർപേഴ്‌സൺ സിലു റിയാസ്, സെക്രട്ടറി ആശ വത്സൻ, വടവുകോട് ബ്ലോക്ക്പഞ്ചായത്ത് അംഗം സ്വാതി രമ്യദേവ്, പഞ്ചായത്ത് അംഗം കെ. പി.വിനോദ് കുമാർ, നിഷ സുരേഷ്, കുടുംബശ്രീ മെമ്പർ സെക്രട്ടറി റോഷിൻ കോശി, നളിനി മോഹനൻ. നളിനി ശശി, തങ്കമ്മ ശിവൻ തുടങ്ങിയവർ സംസാരിച്ചു.