കുറുപ്പംപടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പെരുമ്പാവൂർ, വാഴക്കുളം, കൂവപ്പടി ബ്ളോക്കുകൾ സംയുക്തമായി വിലക്കയറ്റത്തിനെതിരെ വനിതകളുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. പെരുമ്പാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ മുനിസിപ്പൽ മുൻ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.മോഹനൻ, പി.ഇന്ദിര, പി.വി.വനജ, അന്നമ്മ ജോർജ്, കെ. വി.വൽസല എന്നിവർ സംസാരിച്ചു.