അങ്കമാലി: ജന്മനാ കേൾവി നഷ്ടമായ കുട്ടികളിലും മുതിർന്നവരിലും കേൾവി ശേഷി വീണ്ടെടുക്കുവാനുള്ള കോ ക്ലിയർ ഇംപ്ലാന്റ്, കേൾവി ശസ്ത്രക്രിയ നിർണയ ക്യാമ്പ് 14 ന് അങ്കമാലി സി.എസ്.എ.യിൽ നടക്കും. എറണാകുളം ലൂർദ് ആശുപ്രതി, കൊച്ചിൻ മെട്രോപൊളിസ് റോട്ടറി ക്ലബ്ബ്, അങ്കമാലി റോട്ടറി ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്.
രാവിലെ 9:30 മുതൽ വൈകിട്ട് മൂന്ന് വരെ നടത്തുന്ന ക്യാമ്പ് റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് സൗജന്യ നിരക്കിൽ ശസ്ത്രക്രിയകൾ നടത്താനുള്ള 'ധ്വനി' എന്ന റോട്ടറി ക്ലബ്ബിന്റെ പദ്ധതിയുടെ ഉദ്ഘാടനവും നടക്കും. ലൂർദ് ആശുപത്രിയിലെ കോ ക്ലിയർ ഇംപ്ലാന്റ് സർജൻ ഡോ. ജോർജ് കുരുവിള താമരപള്ളി ക്യാമ്പിന് നേതൃത്വം നൽകും. ലൂർദ് ആശുപത്രി ഡയറക്ടർ ഫാ.ഷൈജു അഗസ്റ്റിൻ തോപ്പിൽ , കൊച്ചിൻ മെട്രോപൊളിസ് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ബ്രൈറ്റ് പുത്തൻപറമ്പിൽ, അങ്കമാലി റോട്ടറി ക്ലബ്ബ് പ്രസിഡന്റ് പോൾ വർഗ്ഗീസ്, സെക്രട്ടറി മിനി തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവരങ്ങൾക്ക്: 0484 423456, 9496002266.