
അങ്കമാലി: യൂത്ത് കോൺഗ്രസ് അങ്കമാലി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂക്ഷമായ വിലക്കയറ്റത്തിനെതിരെ സമരക്കട തുറന്നു. ബി.ജെ.പി സർക്കാരിന്റെ ജനദ്രോഹങ്ങൾക്കെതിരെയും നിത്യോപയോഗസാധനങ്ങളുടെ വിലവർദ്ധവിനെതിരെയുമാണ് സമര കട തുറന്നത്.
യു.പി.എ, എൻ.ഡി.എ സർക്കാരിന്റെ കാലഘട്ടത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉത്പ്പന്നങ്ങളും പ്രദർശിപ്പിച്ചു നടത്തിയ സമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.എസ് . ഷാജി ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് അങ്കമാലി നിയോജക മണ്ഡലം പ്രസിഡന്റ് ആന്റണി തോമസ് അദ്ധ്യക്ഷത വഹിച്ചു, നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ ലൈജു ഈരാളി,അഖിൽ ഡേവിസ് , തുറവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.പി മാർട്ടിൻ, മണ്ഡലം പ്രസിഡന്റുമാരായ സുനിൽ പൈനാടത്ത്, റോയി സൺ വർഗീസ്, മിഥുൻ താളാംഞ്ചേരി, ബ്ലോക്ക് സെക്രട്ടറിമാരായ റിജോ മാളിയേക്കൽ, സിന്റോ ആൻറണി, റിജോ ജോസ്,ജോജോ കാലടി, ആൽബിൻ കെ.ജെ, റിൻസ് ജോസ്എന്നിവർ നേതൃത്വം നൽകി