ldf

അങ്കമാലി: നഗരസഭ കൗൺസിലിൽ ചർച്ച ചെയ്യാതെയും വാർഡ് കൗൺസിലറെ അറിയിക്കാതെയും നടന്ന ടറഫ് കോർട്ട് ഉദ്ഘാടനം പ്രഹസനമായിരുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം കൗൺസിൽ ബഹിഷ്കരിച്ചു. പ്രതിപക്ഷം സമരം പ്രഖ്യാപിച്ചപ്പോഴാണ് ജാള്യത മറയ്ക്കാൻ ധൃതി പിടിച്ച് ഉദ്ഘാടനം നടത്തിയതെന്നാണ് ആരോപണം. രണ്ടാഴ്ചയായിട്ടും കോർട്ട് തുറന്നിട്ടില്ല.

പ്രതീകാത്മകമായി ബൂട്ടും ബോളും ചങ്ങലയിൽ പൂട്ടി നഗരസഭാ കാവാലയത്തിന് മുമ്പിൽ പ്രതിഷേധിച്ചു. മുൻ ഭരണ സമിതിയുടെ കാലത്ത് 2020 ൽ 50 ലക്ഷം രൂപ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം ആരംഭിച്ചത്. രണ്ട് വർഷമായിട്ടും ടറഫ് കോർട്ട് തുറന്ന് കൊടുതിരിക്കുന്നതിൽ നിരവധി സമരങ്ങൾ നടത്തിയിരുന്നു.

കോർട്ടിന്റെ ബൈലോ ഇതുവരേയും തയ്യാറാക്കിയിട്ടില്ല. ജനറേറ്റർ, വിശ്രമമുറി, ശുചിമുറി, കുളിക്കുവാനുള്ള സൗകര്യം, ഡ്രൈനേജ് സൗകര്യം തുടങ്ങിയവക്കുള്ള പ്രാരംഭ നടപടി സ്വീകരിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവ് ടി.വൈ ഏല്യാസ് ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.എൻ. ജോഷി കൗൺസിലർമാരായ മാർട്ടിൻ ബി. മുണ്ടാടൻ, ഗ്രേസി ദേവസി, അജിത ഷിജോ, ലേഖ മധു , രജിനി ശിവദാസൻ , മോളി മാത്യു, സരിത അനിൽകുമാർ എന്നിവർ സംസാരിച്ചു.