കൊച്ചി: 2000രൂപ ചോദിച്ചിട്ട് നൽകാത്തതിന് സ്വകാര്യബസ് ഡ്രൈവറെ കല്ലിനിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന ഒന്നാംപ്രതി മട്ടാഞ്ചേരി ആനവാതിൽക്കൽ തോപ്പിലകംവീട്ടിൽ അനിൽകുമാറിനെ (കരുവേലിപ്പടി തമ്പി -43) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം.