-m-t-jayan-
എം.ടി. ജയൻ

പറവൂർ: ഒമ്പത് വർഷങ്ങൾക്കുശേഷം മിൽമ എറണാകുളം മേഖലാ ചെയർമാനായി എം.ടി. ജയൻ വീണ്ടുമെത്തുന്നു. നിലവിലുള്ള മേഖലാ ചെയർമാൻ രാജിവച്ചതിനെത്തുടർന്ന് പാർട്ടി തീരുമാനപ്രകാരമാണ് ജയന് ചെയർമാൻ സ്ഥാനം വീണ്ടും ലഭിക്കുന്നത്. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ ജയൻ 2008 മുതൽ 2013 വരെ ചെയർമാൻ പദവി വഹിച്ചിട്ടുണ്ട്. 1997ൽ മാല്യങ്കര എസ്.എൻ.എം കോളേജിൽ പഠിക്കുമ്പോൾ ഇളന്തിക്കര ക്ഷീരവികസന സഹകരണസംഘം പ്രസിഡന്റായിരുന്നു. നാളെ (വെള്ളി) രാവിലെയാണ് മിൽമ മേഖലാ ചെയർമാൻ തിരഞ്ഞെടുപ്പ്.