vd-satheesan

നെടുമ്പാശേരി: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹകരണ ബാങ്കുകളും രംഗത്തിറങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൽ പറഞ്ഞു. കുന്നുകര റൂറൽ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള പ്രളയ ദുരിതാശ്വാസ ക്ഷേമപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ ദുരിതവും പ്രയാസങ്ങളും അനുഭവിക്കുന്നവരെ കരകയറ്റാൻ എല്ലാവരും യോജിച്ച് പ്രവർത്തിക്കണമെന്നും അദ്ധേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ 250 പേർക്കുള്ള ദുരിതാശ്വാസ കിറ്റുകൾ വിതരണം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ, റൂറൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.പി. ജോയി, സെക്രട്ടറി എ.സി. അമ്പിളി, ഷിബി പുതുശ്ശേരി, ടി.എ. നവാസ്, പി.ജെ. ജോൺസൻ, വി.എൻ. വേണുഗോപാൽ, എം.എ. സുധീർ, പി.പി. സെബാസ്റ്റ്യൻ, ഷജിൽ ചിലങ്ങര, എം.എ. മജീദ്, രഞ്ജിനി അംബുജാക്ഷൻ, ടി.കെ. അജികുമാർ തുടങ്ങിയവർ സംസാരിച്ചു.