കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് ലൈബ്രറിയുടെ സാഹിത്യ ആസ്വാദനക്കൂട്ടായ്മയുടെ 50-ാം എപ്പിസോഡ് ആഘോഷം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ഉദ്ഘാടനം ചെയ്തു. വൈസ്‌പ്രസിഡന്റ് കെ.കെ. അശോക്‌കുമാർ അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.ജി. സജീവ് മുഖ്യാതിഥിയായി. വിവിധ മേഖലകളിൽ മികവ് പുലർത്തിയ ലൈബ്രറി അംഗങ്ങളായ അഡ്വ. എം.എൻ. ധനുജ, നന്ദന രാജേഷ്, അമൃത മുരളി, ശ്രീലേഖ രാജീവ് എന്നിവരെ ആദരിച്ചു.