
ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി ഭാരവാഹിയും ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റുമായിരുന്ന എം.കെ. അബ്ദുള്ളാക്കുട്ടിയുടെ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ.വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷത വഹിച്ചു. വാഴക്കുളം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി സെബാസ്റ്റ്യൻ, കെ.എ. രാജേഷ്, എസ്.എ.എം. കമാൽ, എം. ജോൺസ്, മാധവൻകുട്ടി നായർ, കെ.എസ്. സുനീർ, എ.ഡി. അശോക് കുമാർ, എൻ.എസ്. അജയൻ എന്നിവർ സംസാരിച്ചു.