പെരുമ്പാവൂർ: കോടനാട് സർവീസ് സഹകരണ ബാങ്കിന്റെ രണ്ടാമത്തെ ശാഖ ആലാട്ടുചിറ സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തിൽ നാളെ 2ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. സ്ട്രോംഗ് റൂം ഉദ്ഘാടനം കേരള ബാങ്ക് ഭരണസമിതി അംഗം അഡ്വ.പുഷ്പാദാസ് നിർവഹിക്കും. മുൻ എം.എൽ.എ സാജു പോൾ, ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു, പ്രിൻസി കുര്യാക്കോസ്, ആർ.എം.രാമചന്ദ്രൻ, എൻ.സി.മോഹനൻ, കെ.കെ.അഷറഫ്, മനോജ് മൂത്തേടൻ തുടങ്ങിയവർ പങ്കെടുക്കും.

ലാഭവിഹിതം, ബിസിനസ്, കാർഷികം, വാഹനം, ഗാർഹികോപകരണം, ബിസിനസ് ഓവർ ഡ്രാഫ്റ്റ്, സാധാരണ വായ്പകൾ, കമ്പ്യൂട്ടർ, ചെറുകിട കച്ചവടക്കാർക്ക് കുടുംബശ്രീ വായ്പകൾ, മുറ്റത്തെ മുല്ല തുടങ്ങിയ ധനകാര്യ സേവനങ്ങൾ നൽകുന്ന ബാങ്കിന്റെ കീഴിൽ കുറിച്ചിലക്കോടും ആലാട്ടുചിറയിലും നീതി സ്റ്റോറുകളും പ്രവർത്തിക്കുന്നുണ്ട്. വളം, കീടനാശിനി എന്നിവയുടെ വിതരണത്തിന് ഹെഡ് ഓഫീസിൽ വളം ഡിപ്പോ പ്രവർത്തിക്കുന്നതായി ബാങ്ക് പ്രസിഡന്റ് വിപിൻ കോട്ടക്കുടി, പി.കെ.പരമേശ്വരൻ, ജി.മുരളി എന്നിവർ പറഞ്ഞു. 20 ശതമാനം മുതൽ 70 ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ ലഭ്യമാണെന്നും ബാങ്കിലെ എല്ലാ അംഗങ്ങളെയും അപകട ഇൻഷ്വറൻസ് പോളിസിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു.