പെരുമ്പാവൂർ: മലയിടംതുരുത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മെഡിക്കൽ ഓഫീസറെ ദിവസവേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയമിക്കുന്നതിന് ചൊവാഴ്ചവരെ അപേക്ഷകൾ ഓഫീസിൽ സ്വീകരിക്കും. എം.ബി.ബി.എസ് യോഗ്യതയും ടി.സി മെഡിക്കൽ കൗൺസിൽ രജിസ്ട്രേടഷനും സർക്കാർ അംഗീകരിച്ച സർട്ടിഫിക്കറ്റ് രജിസ്‌ട്രേഷൻ ഉള്ളവരും ആയിരിക്കണം. ആരോഗ്യമേഖലയിൽ ജോലിചെയ്തവർക്ക് മുൻഗണന. അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ് വേണം. ഇന്റർവ്യൂവിൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ പരിഗണിക്കില്ല. ഫോൺ: 0484 2680499.