പെരുമ്പാവൂർ: പെരുമ്പാവൂർ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദേശീയ വ്യാപാരിദിനാചരണം നടത്തി. പ്രസിഡന്റ് ജോസ് നെറ്റിക്കാടൻ പതാക ഉയർത്തി. സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം എം.കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.പി.നൗഷാദ്, ട്രഷറർ എസ്. ജയചന്ദ്രൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ ഇ.പി.ജയിംസ്, സി.എം.സൈതുമുഹമ്മദ്, എം.പി. പൗലോസ്, പി.മനോഹരൻ, വി.കെ.സജീവ്, ഇ.സി.മധു, സി.ആർ.മനോജ്, വനിതാ വിംഗ് ട്രഷറർ മേബിൾ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.