കൊച്ചി: കഴിഞ്ഞ 25 വർഷമായുള്ള അദ്ധ്യാപക വിദ്യാർത്ഥി അനുപാതമായ 1:40 സർക്കാർ നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിനുമുമ്പിൽ ധർണ നടത്തും. സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത് ഉദ്ഘാടനം ചെയ്യും.