പെരുമ്പാവൂർ: കേരള സഹകരണ വികസന റിസ്‌ക് ഫണ്ട് പദ്ധതിയുടെ ഭാഗമായി ഒക്കൽ സഹകരണ ബാങ്കിലെ മരണമടഞ്ഞ ഇടപാടുകാരുടെ വായ്പകൾക്കുള്ള ധനസഹായം ബാങ്ക് പ്രസിഡന്റ് ടി. വി. മോഹനൻ വിതരണം ചെയ്തു. പദ്ധതി വഴി അഞ്ച് കുടുംബങ്ങൾക്കായി 6,59,664 രൂപ കൈമാറി. ഭരണസമിതി അംഗങ്ങളായ പി.ബി. ഉണ്ണികൃഷ്ണൻ, ടി.പി. ഷിബു, സെക്രട്ടറി ടി.എസ്. അഞ്ജു തുടങ്ങിയവർ പങ്കെടുത്തു.