കൊച്ചി: എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴസ് അസോസിയേഷൻ (സി.ഐ.ടി.യു) തൃപ്പൂണിത്തുറ ഏരിയാ പ്രവർത്തകയോഗവും എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച തൊഴിലാളികളുടെ മക്കളെ അനുമോദിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.ബി. സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എം.പി. നാരായണ ദാസ് അദ്ധ്യക്ഷനായി. ഏരിയാ സെക്രട്ടറി ഐ.എ. രാജേഷ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം കെ.എ. ജോയി നന്ദിയും പറഞ്ഞു.