കളമശേരി: കേരള സ്റ്റേറ്റ് പ്രൊഡക്ടിവിറ്റി കൗൺസിലും കേരള സർക്കാരിന്റെ ഊർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എനർജി മാനേജ്മെന്റ് സെന്ററും സംയുക്തമായി “വ്യവസായ മേഖലയിൽ ഊർജ്ജ കാര്യക്ഷമത കൈവരിക്കുന്നതിനുള്ള മികച്ച മാതൃകകൾ” എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ഏകദിന പരിശീലന പരിപാടി 17 ന് രാവിലെ 9.30 കളമശേരി പ്രൊഡക്ടിവിറ്റി ഹൗസിൽ നഗരസഭാ ചെയർപേഴ്സൺ സീമാ കണ്ണൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കാൻ താല്പര്യമുള്ളവർ www.kspconline.com സന്ദർശിക്കുകയോ 0484-2555526, 8547897526, 9447816767 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.