പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിൽ നടന്ന ക്വിറ്റ് ഇന്ത്യ, ഹിരോഷിമ- നാഗസാക്കി ദിനാചരണം ഹെഡ്മാസ്റ്റർ വി.പി.അബൂബക്കർ ഉദ്ഘാടനം ചെയ്തു. സുഡാക്കു കൊക്ക് നിർമാണം, പ്രദർശനം, ചിത്രീകരണം എന്നിവ നടന്നു. കോ ഓർഡിനേറ്റർ കെ.എ.നൗഷാദ്, സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ കെ.ബി.സുബിത, പി.എ.റാഫിയ, കെ.കെ.ഷാഹിബ, പി.പി.ശ്രീജ, അപർണ സി. രാജ് എന്നിവർ നേതൃത്വം നൽകി.