മൂവാറ്റുപുഴ: സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി മൂവാറ്റുപുഴ നഗരസഭ സ്കൂൾ വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. നഗരസഭാ ചെയർമാൻ പി.പി.എൽദോസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ അജി മുണ്ടാട്ട്, നിസ അഷറഫ്, നിർമല സ്കൂൾ പ്രിൻസിപ്പൽ ഫാ.ജോസഫ് പുത്തൻകുളം, കൗൺസിലർമാരായ ബിന്ദു സുരേഷ്, ജിനു ആന്റണി, നജില ഷാജി, മീരാ കൃഷ്ണൻ, ജോളി മണ്ണൂർ, ഫൗസിയ അലി തുടങ്ങിയവർ പ്രസംഗിച്ചു. ദേശഭക്തിഗാനം, ക്വിസ്, പ്രസംഗം, ചിത്രരചന തുടങ്ങിയ ഇനങ്ങളിലായി നഗരാതിർത്തിയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം കുട്ടികൾ പങ്കെടുത്തു.