ആലുവ: സംസ്കൃതപണ്ഡിതൻ ഡോ. സി. കുഞ്ഞൻരാജയുടെ നാമധേയത്തിലുള്ള എൻഡോവ്മെന്റ് ലക്ചർ 13ന് വൈകിട്ട് അഞ്ചിന് തോട്ടുമുഖം ശ്രീനാരായണ ഗിരിയിൽ നടക്കും. 'ആധുനിക കാലത്തെ വേദപഠനം' എന്ന വിഷയത്തിൽ കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് പ്രഭാഷണം നടത്തും. 'കേരളത്തിലെ വേദസ്ഥാപനങ്ങൾ - ചരിത്രവും സാംസ്കാരികവുമായ പഠനം' എന്ന പുസ്തകം ജസ്റ്റിസ് കെ. സുകുമാരൻ ജസ്റ്റിസ് സി.എസ്. രാജന് നൽകി പ്രകാശിപ്പിക്കും. സി.എം. നീലകണ്ഠൻ, പി. പരമേശ്വരൻ, മുല്ലമംഗലം നാരായണൻ, ഡോ. പി.എം. ദാമോദരൻ, തനൂജ ഓമനക്കുട്ടൻ എന്നിവർ സംസാരിക്കും.

ശ്രീനാരായണഗിരി ലൈബ്രറി വി.എം.ബി, വി.ആർ.സി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.