
തൃക്കാക്കര: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് 10, 11,12 തീയതികളിൽ ശാഖകളിൽ എത്തുന്ന ഇടപാടുകാർക്ക് സൗജന്യമായി ദേശീയ പതാക നൽകി. പാലാരിവട്ടം ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ ദേശീയ പതാക സഹകാരികൾക്ക് നൽകി ബാങ്ക് പ്രസിഡന്റ് സി.കെ. റെജി ഉദ്ഘാടനം നിർവഹിച്ചു.
ബാങ്ക് ഡയറക്ടർ ബോർഡ് അംഗം സുൽഫി പി.ഇസഡ്. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിൽ എറണാകുളം റീജിയണൽ മാനേജർ ശ്രീദേവി എസ്. തെക്കിനേഴത്തും കുണ്ടന്നൂർ ബ്രാഞ്ചിൽ ബാങ്ക് വൈസ് പ്രസിഡന്റ് എൻ.എൻ. സോമരാജനും മുളന്തുരുത്തിയിൽ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ബീന മുകുന്ദനും ഉദ്ഘാടനം ചെയ്തു. ബ്രാഞ്ചുകളിൽ നടന്ന ചടങ്ങിൽ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ ഷീബൻ കെ.വി., വത്സല പവിത്രൻ, പി.കെ. ലക്ഷ്മി കുഞ്ഞമ്മ, കെ. സജീവ്, സി.ജെ. ജോയി, വി.കെ. പുരുഷോത്തമൻ, ബാങ്ക് സെക്രട്ടറി ഷേർലി കുര്യാക്കോസ്, അസിസ്റ്റൻറ് സെക്രട്ടറി സന്ധ്യ ആർ. മേനോൻ, ബ്രാഞ്ച് മാനേജർമാരായ സിജു പി.എസ്., അനൂപ് കുമാർ കെ.എ., ബാങ്ക് റിക്കവറി ഓഫീസർ ഷിബി എം.വി. എന്നിവർ പങ്കെടുത്തു.