കൂത്താട്ടുകുളം: കേരളസ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ പാമ്പാക്കുട ബ്ലോക്ക് വനിതാവേദിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് ധർണയും പൊതുയോഗവും സംഘടിപ്പിച്ചു. വിലക്കയറ്റം തടയുക, സബ്സിഡികൾ പുന:സ്ഥാപിക്കുക,ഭക്ഷ്യ വസ്തുക്കൾക്ക് ഏർപ്പെടുത്തിയ ജി. എസ്. ടി. പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. മുനിസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി കൺവീനർ ഇ.എസ്. അല്ലി അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.സി. മർക്കോസ്, സെക്രട്ടറി രതീശൻ, ജില്ലാ കൗൺസിൽ അംഗങ്ങളായ എം.കെ. രാജു, പി.എൻ. സജീവൻ, എൽ. വസുമതിയമ്മ, അംബുജാക്ഷി അമ്മ എന്നിവർ പ്രസംഗിച്ചു.