കൂത്താട്ടുകുളം: കൂത്താട്ടുകുളം സ്കൂളിൽ കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സി.ജെ സ്മാരക വായനക്കൂട്ടത്തിന് തുടക്കമായി. വൈക്കം മുഹമ്മദ് ബഷീറിന്റെകൃതികൾ ചർച്ചചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം ജോസ് കരിമ്പന സംവാദം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് സി.എൻ. പ്രഭകുമാർ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ എ.വി. മനോജ്, ആർ. വത്സലാദേവി,
പി.ടി.എ പ്രസിഡന്റ് ജോമോൻ കുര്യാക്കോസ്, ഹണി റെജി, കൺവീനർമാരായ സി.എച്ച്. ജയശ്രി, കെ.ജി. മല്ലിക, വിദ്യാർത്ഥികളായ
പെട്രാ മരിയ റെജി, ആഷ്ലി എൽദോ, അഭിനവ് സുമേഷ്, വൈഗ മനു എന്നിവർ സംസാരിച്ചു.