തൃപ്പൂണിത്തുറ: വ്യവസായ വാണിജ്യ വകുപ്പും ഉദയംപേരൂർ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ലോൺ സബ്സിഡി ലൈസൻസ് മേള പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് എസ്. എ ഗോപി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുളന്തുരുത്തി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ കെ.കെ രാജേഷ് സ്വാഗതവും ഇന്റേൻ മിഥുൻ ശങ്കർ കൃതഞതയും രേഖപെടുത്തി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റ്റി.കെ. ജയചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി പ്രസാദ്, എഴാം വാർഡ് അംഗം ആനി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിൽ ഏറ്റവും കൂടുതൽ സംരംഭ വായ്പകൾ നൽകിയ യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ പൂത്തോട്ട ബ്രാഞ്ചിനെ ചടങ്ങിൽ ആദരിച്ചു. കൂടാതെ സംരംഭക വായ്പകളുടെ അനുമതി പത്രങ്ങൾ സംരംഭകർക്ക് വിതരണം ചെയ്തു. തുടർന്നു വിവിധ സർക്കാർ വകുപ്പുകൾ, ബാങ്കുകൾ, കെ.എസ്.എഫ്.ഇ പോലുള്ള സ്ഥാപനങ്ങൾ സംരംഭകർക്കായുള്ള പദ്ധതികൾ വിശദീകരിച്ചു. ലൈസൻസുമായി ബന്ധപ്പെട്ട സഹായങ്ങൾ നൽകുന്നതിനായി വ്യവസായ വകുപ്പിന്റെ ഹെല്പ് ഡെസ്ക് പ്രവർത്തിച്ചു. ഉദയംപേരൂർ പഞ്ചായത്തിലെ നാൽപ്പതിൽപരം നവസംരംഭകർ ചടങ്ങിൽ പങ്കു ചേർന്നു.