 നഗരവി​കസന പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

 നിർവഹണത്തിന് പുതിയ കമ്പനി

കൊച്ചി: മന്ത്രിസഭാ അനുമതി നൽകിയ കൊച്ചിയിലെ സുസ്ഥിര നഗര പുനർനിർമ്മാണ പദ്ധതി മറൈൻഡ്രൈവിനെ സ്വപ്ന സമാനമായ മേഖലയാക്കാൻ വിഭാവനം ചെയ്തത്. വടക്കും തെക്കുമായി രണ്ട് ഭാഗമായാണ് പദ്ധതി നടപ്പാക്കുക. തെക്കുഭാഗത്ത് മറൈൻ ഡ്രൈവ്, മംഗളവനം പക്ഷിസങ്കേതം എന്നിവിടങ്ങളും വടക്ക് വടുതല, പച്ചാളം പ്രദേശം, കായലുകൾക്ക് കുറുകെയും പടിഞ്ഞാറുഭാഗത്ത് മുളവുകാട് ദ്വീപ് എന്നിവിടങ്ങളുമാണ് പദ്ധതി പ്രദേശം.

 പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് കമ്പനി (എസ്.പി.വി)

 ഡി.പി.ആർ ഏകോപനത്തിന് ജനറൽ ബോഡിയും പദ്ധതി നിർവഹണ കമ്മിറ്റിയും.

 മേൽനോട്ടത്തിന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ.

 കിഫ്ബി ജനറൽ കൺസൾട്ടൻസി വിഭാഗം കൺസൾട്ടന്റ്.

 കണ്ടൽകാടുകൾക്കായി 100 കോടി

ദ്വീപസമൂഹങ്ങളിൽ കണ്ടൽകാടുകൾ വച്ചുപിടിപ്പിക്കും. കണ്ടൽ കൃഷിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് നൂറു കോടി മാറ്റിവച്ചതായാണ് സൂചന.

 42.49 ഹെക്ടർ സ്ഥലം വികസിപ്പിക്കും

 ഭൂമി വിട്ടുകൊടുക്കുന്നവർക്ക് പുനരധിവാസ പാക്കേജ്

 ആദ്യഘട്ടത്തിൽ 34.71 ഹെക്ടർ സ്ഥലം ഏറ്റെടുക്കും

 ആദ്യഘട്ടത്തിന് 5312 കോടി

 അടിസ്ഥാനസൗകര്യ വികസനത്തിന് 198.9 കോടി

 പുനരധിവാസത്തിന് 100.8 കോടി

 ദ്വീപസമൂഹങ്ങൾ ഉൾപ്പെടെ 329 ഹെക്‌ടറിന്റെ വികസനം

 മറൈൻഡ്രൈവ് വിപുലീകരണത്തിന് 210 ഹെക്ടർ

 8.71 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലം വില്പനയ്ക്ക്

 ദ്വീപിലെ 119 ഹെക്‌ടർ പരിസ്ഥിതി സംരക്ഷണ മേഖല

 9.1 കിലോമീറ്റർ ദൈർഘ്യത്തിൽ പച്ചാളം, വടുതല, മുളവുകാട് പ്രദേശങ്ങളെ വികസിപ്പിക്കും

 വടുതല - മുളവുകാട് പാലം പരിഗണനയിൽ

 യോഗം ചേർന്നത് നവംബറിൽ

കഴിഞ്ഞ നവംബർ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് പ്രത്യേക യോഗം വിളിച്ചുചേർത്ത് പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. മേയർ എം. അനിൽകുമാർ, മുളവുകാട്, ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവരും പങ്കെടുത്തു.

എറണാകുളം നഗരത്തെ പ്രതിനിധീകരിക്കുന്ന താനടക്കമുള്ള ജനപ്രതിനിധികളുമായി യാതൊരു വിധത്തിലുള്ള ചർച്ചകളും ആശയ വിനിമയവും നടത്താതെയാണ് സുസ്ഥിര നഗര പുനർനിർമ്മാണ പദ്ധതിക്ക് മന്ത്രിസഭ തത്വത്തിൽ അനുമതി നൽകിയത്. ഒരു വിശദാംശങ്ങളെക്കുറിച്ചും അറിവില്ല.

കുടിയിറക്കിയുള്ള വികസനത്തോട് ഒട്ടും യോജിപ്പില്ല. നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന കൊച്ചി നഗരത്തെ അശാസ്ത്രീയമായ പരിഷകാരങ്ങൾ നടത്തി നശിപ്പിക്കാൻ അനുവദിക്കില്ല. തുറന്ന ചർച്ചയ്ക്ക് സർക്കാർ തയ്യാറാവണം.

ടി.ജെ.വിനോദ് എം.എൽ.എ

ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകൾക്കും കുറുങ്കോട്ട, താന്തോന്നിത്തുരുത്ത് തുടങ്ങിയ ദ്വീപുസമൂഹങ്ങൾക്ക് പദ്ധതി ഗുണകരമാകും. പച്ചാളം, ചിറ്റൂർ മേഖലയിലേക്കും നഗരം വികസിക്കും. കൊച്ചി കോർപ്പറേഷൻ വിഭാവനം ചെയ്ത പദ്ധതിയാണ്. അത് സർക്കാർ ഏറ്റെടുത്തതിൽ സന്തോഷം.

അഡ്വ. എം.അനിൽകുമാർ

മേയർ, കൊച്ചി കോർപ്പറേഷൻ