saheer

ആലുവ: വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) ആലുവ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ച ദ്വിദിന ധർണ സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.എം. സഹീർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.കെ. ഹരികൃഷ്ണൻ, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ടി.എസ്. സജിത് കുമാർ, ജില്ലാ സെക്രട്ടറി കെ.എ. നജീബുദ്ധീൻ, ടി.ആർ. രാജേഷ് എന്നിവർ പ്രസംഗിച്ചു. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പള കുടിശിക ഉടൻ കൊടുത്തുതീർക്കുക, മാനേജ്‌മെന്റിന്റെ ഏകപക്ഷീയമായ നിലപാടുകൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.