
നെടുമ്പാശേരി: മഴക്കാലമായതോടെ എലിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ചെങ്ങമനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് ചെങ്ങമനാട് സഹകരണ ബാങ്ക് എലിപ്പനി പ്രതിരോധ ഗുളികകൾ കൈമാറി. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ മരുന്നുകൾ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. വി.വി. പുഷ്പയ്ക്ക് കൈമാറി. ജോണി തോട്ടുങ്കൽ, ജനപ്രതിനിധികളായ ഷക്കീല മജീദ്, അമ്പിളി ഗോപി, ഹെൽത്ത് സൂപ്പർവൈസർമാരായ ബിജോയ് എം. ജോസഫ്, ബിജോഷ്, ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.സി. സതീഷ് കുമാർ, എം.കെ. പ്രകാശൻ, എൻ. അജിത് കുമാർ, അമിതാ മുഹാദ്, ടി.കെ. മൻസൂർ, മിനി ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു.