
കൊച്ചി: എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കല്പ് പദയാത്രയുടെ രണ്ടാം ദിനത്തെ പര്യടനം മലയാറ്റൂർ നീലീശ്വരത്ത് സമാപിച്ചു. പര്യടനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമും സമാപനം ബെന്നി ബഹനാൻ എം.പിയും ഉദ്ഘാടനം ചെയ്തു.
ഷാജി സലിം അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ റോജി എം.ജോൺ, അൻവർ സാദത്ത്, എൽദോസ് കുന്നപ്പിള്ളി, കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ ബി.എ.അബ്ദുൾ മുത്തലിബ്, എസ്.അശോകൻ, നേതാക്കളായ കെ.പി. ധനപാലൻ, ജയ്‌സൺ ജോസഫ്, പി.ജെ.ജോയ്, മനോജ് മൂത്തേടൻ, ബിനീഷ് പുല്യാട്ടിൽ, ബാബു പുത്തനങ്ങാടി, സിന്റ ജേക്കബ്, എം.ആർ.അഭിലാഷ്, സജീവൻ, ലത്തീഫ് ഇടപ്പള്ളി, എൻ.ആർ.ശ്രീകുമാർ, സക്കീർ ഹുസൈൻ, വി.സലിം, ജോസഫ് ആന്റണി തുടങ്ങിയവർ പങ്കെടുത്തു.