കോലഞ്ചേരി: പി.പി റോഡിൽ പാങ്കോട് ലൈബ്രറിക്ക് സമീപം റോഡരികിൽ കെട്ടിയിട്ടിരുന്ന ആടിനെ പട്ടി കടിച്ചുകൊന്നു. വാരിക്കാട്ടിൽ പോളിന്റെ ആടിനെയാണ് കൊന്നത്. ചൊവ്വാഴ്ച വൈകിട്ട് ആടിനെ അഴിക്കാൻ ചെന്നപ്പോഴാണ് ചത്തനിലയിൽ കണ്ടത്. മേഖലയിൽ തെരുവുനായ്ക്കളുടെ എണ്ണം വർദ്ധിക്കുകയാണ്. മാംസാവശിഷ്ടങ്ങൾ കഴിച്ച് ശീലിച്ച നായ്ക്കൾ അവ കിട്ടാതാവുമ്പോഴാണ് വളർത്തുമൃഗങ്ങളെ കൊല്ലുന്നത്. അനിമൽ ബർത്ത് കൺട്രോൾ പ്രകാരമുള്ള വന്ധ്യംകരണം നടത്താത്തതാണ് നായ്ക്കളുടെ വർദ്ധനവിന് കാരണം.