പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെയും ഒക്കൽ പഞ്ചായത്തിന്റെയും കീഴിൽ നടപ്പിലാക്കുന്ന സമഗ്ര വികസനത്തിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോളനി റോഡുകളും ശ്മശാനവും സാംസ്‌കാരിക കേന്ദ്രവും അടക്കമുള്ള നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഒക്കൽ പഞ്ചായത്തിലെ കുന്നക്കാട്ടുമല എസ്.സി. കോളനിയിലെ സമഗ്ര വികസനത്തിന്റെ ആദ്യ ഘട്ടം ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.ജെ.ബാബു, രാജേഷ്, വാർഡ് അംഗം കെ.എം.ഷിയാസ് എന്നിവരുടെ നിർദേശ പ്രകാരം ജനപ്രതിനിധികളും ഉദ്യാഗസ്ഥരും തയാറാക്കിയ രൂപരേഖയുടെ അടിസ്ഥാനത്തിൽ തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി 79 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. .
ഇതിനു പുറമെ എസ്.സി കോർപ്പസ് ഫണ്ട് അടക്കം 21 ലക്ഷവും ഉപയോഗപ്പെടുത്തും. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ എസ്.സി സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോളിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ ,വൈസ് പ്രസിഡന്റ് മോളി തോമസ് , ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ. ബാബു, ബ്ലോക്ക് അംഗം രാജേഷ് , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ടീച്ചർ, വാർഡ് അംഗം കെ. എം.ഷിയാസ്,
ബ്ലോക്ക് അംഗങ്ങളായ ഷോജ റോയി, അജിത്ത് കുമാർ, ഡെയ്‌സി ജെയിംസ്, ബീന ഗോപിനാഥ് , പഞ്ചായത്ത് അംഗങ്ങളായ മിനി സാജൻ, സാബു മൂലൻ, ലിസി ജോണി, സോളി ബെന്നി, രാജേഷ് മാധവൻ, സനൽ, എൻ.ഒ.ഷൈജൻ, ടി.എൻ. മിഥുൻ, പൊതുപ്രവർത്തകരായ വി.ബി.ശശി, പി.ബി.മുഹമ്മദാലി, എം.എം.ജേക്കബ്, എ.സി.ചന്ദ്രൻ , കെ. എ. അബുബക്കർ, കെ. എ.കാസിം, വിഷ്ണു രാജ്, ഗോപി ഐക്കരക്കുടി, ഷനുപ് സലിം,സനുപ് കാസിം, സി.ഡി.എസ് അംഗം സരിത തുടങ്ങിയവർ സംസാരിച്ചു.