t

തൃപ്പൂണിത്തുറ: രാത്രിസമയത്ത് വാഹനങ്ങളിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയ രണ്ടു പേരെ തൃപ്പൂണിത്തുറ നഗരസഭാ ആരോഗ്യ വിഭാഗം പിടികൂടി പിഴ ചുമത്തി. ഇരുമ്പനം തണ്ണീർചാൽ പാർക്കിനു സമീപം നാല് ചാക്ക് ബേക്കറി മാലിന്യങ്ങൾ നിക്ഷേപിച്ചതിന് കരിങ്ങാച്ചിറ ടാസ് ബേക്കറി ഉടമ അൻവറിനും മുപ്പത്തി നാലാം വാർഡിൽ ചീഞ്ഞളിഞ്ഞ മത്സ്യം പെട്ടിഓട്ടോയിൽ കൊണ്ടുവന്ന് തള്ളിയ കേസിൽ പള്ളിപ്പുറം ചക്കനാട്ട് പറമ്പിൽ സലീഷിനും എതിരെയാണ് ആരോഗ്യ വകുപ്പ് നടപടി എടുത്തത്. ഇരുവർക്കുമെതിരെ പൊലീസ് മോട്ടോർ വാഹന വകുപ്പുകളിൽ പരാതി നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധന ഉണ്ടായിരിക്കുമെന്ന് ആരോഗ്യ വിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി അറിയിച്ചു.