അങ്കമാലി: സൈക്കിളിൽ സ്‌കൂളിലേയ്ക്ക് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച യുവാവിനെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. യോർദനാപുരം സ്വദേശി ബേസിൽ (32) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബൈക്കിലെത്തിയ ബേസിൽ സ്‌കൂളിലേയ്ക്കുള്ള വഴി ചോദിച്ചശേഷമാണ് കയറിപ്പിടിച്ചത്. കുട്ടി വീട്ടിലെത്തി വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്ന് സി.സി ടിവി. കാമറകൾ പരിശോധിച്ചാണ് പൊലീസ് യുവാവിനെ കണ്ടെത്തിയത്. ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു.