കോതമംഗലം: ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവസങ്കല്പ പദയാത്രയുടെ മുന്നോടിയായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന വിളംബര പ്രചാരണ ജാഥ നടത്തി. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ ഫ്‌ളാഗ് ഓഫ് ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോഷി പൊട്ടക്കൽ, ബ്ലോക്ക് ഭാരവാഹികളായ സി.ജെ.എൽദോസ്, പീറ്റർ മാത്യു, ഫ്രാൻസിസ് ചാലിൽ, കെ. എ.സിബി, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, ബേബി മൂലയിൽ, വാർഡ് പ്രസിഡന്റ് സി.വൈ.മാർട്ടിൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്ബിൻ ജോസ്, ജോസഫ് രഞ്ജിത്ത്, ബേസിൽ തേക്കുംകൂടിയിൽ, ബേബി പോൾ, മുജീബ്, സനു സണ്ണി എന്നിവർ പങ്കെടുത്തു.