കാഞ്ഞിരമറ്റം: എസ്.എൻ.ഡി.പി യോഗം ആമ്പല്ലൂർ കാഞ്ഞിരമറ്റം ശാഖ നേതൃയോഗം ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷം, മഹാസമാധി ദിനാചരണം എന്നിവ സംബന്ധിച്ച ക്രമീകരണങ്ങൾ വിലയിരുത്തി. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ചിങ്ങം 1 ശാഖയിലെ എല്ലാഭവനങ്ങളിലും പതാകദിനമായി ആചരിക്കും. യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് അഭിലാഷ് രാമൻകുട്ടി, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എ.ആർ. മോഹനൻ, കെ.കെ. ശശി, നന്ദനൻ കായിപ്പുറത്ത് ,ലിനി കാർത്തികേയൻ, കെ.എൻ. ബാബു,എന്നിവർ പ്രസംഗിച്ചു. ശാഖാ അഡ്മിനിസ്‌ട്രേറ്റർ രഞ്ജിത് രാജപ്പൻ സ്വാഗതം ആശംസിച്ചു.