ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ സംസ്ഥാന, സി.ബി.എസ്.സി, ഐ.സി.എസ്.സി, ഐ.എസ്.ഇ സിലബസിൽ ഈ വർഷം 10, 12 ക്ളാസുകളിലെ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ളസ് നേടിയവർക്ക് 'അൻവർ സാദത്ത് എം.എൽ.എ മെറിറ്റ് അവാർഡ്' നൽകും. ആലുവ മണ്ഡലത്തിലെ അർഹരായവർ സ്കൂൾ അധികൃതർ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റും രണ്ട് ഫോട്ടോയും സ്‌കൂൾ മുഖേന എം.എൽ.എ ഓഫീസിൽ എത്തിക്കണം. മണ്ഡലത്തിനു പുറത്തേ സ്‌കൂളുകളിൽ പഠിക്കുന്ന ആലുവ മണ്ഡലം നിവാസികളായവർ മാർക്ക് ലിസ്റ്റ് സാക്ഷ്യപ്പെടുത്തി നേരിട്ട് എം.എൽ.എ ഓഫീസിൽ എത്തിക്കണം. മാർക്ക് ലിസ്റ്റിനു പുറകിൽ കുട്ടികളുടെ വിലാസവും ബന്ധപ്പെടുവാനുള്ള ഫോൺ നമ്പറും ഫോട്ടോയുടെ പുറകിൽ കുട്ടികളുടെ പേരും സ്‌കൂളിന്റെ പേരും എഴുതണം. 18 ആണ് അവസാനതീയതി. ഫോൺ: 0484 2623003, 04842984503.