കോതമംഗലം: യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ ദിനാചരണവും യൂത്ത് കോൺഗ്രസ് ജന്മദിനവും ആഘോഷിച്ചു. വിവിധ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്ബിൻ ജോസ് അദ്ധ്യക്ഷത വഹിച്ചു. വ്യത്യസ്ത സ്ഥലങ്ങളിലെ യോഗങ്ങൾ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോഷി പൊട്ടക്കൽ, പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എ.സിബി, ഡി.കെ. ടി.എഫ് മണ്ഡലം പ്രസിഡന്റ് ടി.ഒ.സണ്ണി, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുരളി കുട്ടമ്പുഴ എന്നിവർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ജോസഫ് രഞ്ജിത്ത്, മണ്ഡലം ഭാരവാഹികളായ മുജീബ് മുഹമ്മദ്, ബേബി പോൾ, കെ.എസ് സനു, ബേസിൽ ടി.ജോയ്, സതീഷ് പൂയംകുട്ടി, റിൻസ് പീറ്റർ, അനു ഉരുളന്തണ്ണി, ടിജോ പീറ്റർ, ജോബിൻ പീറ്റർ, നോബി പഴുക്കാനി, സൗരവ് സൈമൺ, ജെയ്‌സൺ ജേക്കബ്, ജോയേഷ്, ഷൈബു പന്തപ്ര, ലിൻസ്ലി സ്റ്റീഫൻ, അശ്വിൻ ലാൽ എന്നിവർ നേതൃത്വം നൽകി.

തുടർന്ന് വെള്ളാരംകുത്തിൽ കോൺഗ്രസ് ഓഫീസ് നവീകരിക്കുകയും ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവസങ്കല്പ യാത്രയ്ക്ക് മുന്നോടിയായുള്ള വിളംബര ജാഥയിൽ അണിനിരക്കുകയും ചെയ്തു.