കൊച്ചി: വാഗ്ദാന ലംഘനത്തിൽ പ്രതിഷേധിച്ച് കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഓഫീസലേക്ക് മത്സ്യത്തൊഴിലാളികൾ നാളെ പണിമുടക്കി മാർച്ച് നടത്തും. രാവിലെ 10.30ന് വൈപ്പിൻ തെക്കേക്കടവിൽ നിന്ന് വള്ളങ്ങൾ നിര നിരയായി അണിചേർന്ന് എംബ്രക്കേഷൻ ജെട്ടിയിൽ അടുത്തശേഷം പ്രകടനമായി ഓഫീസലേക്ക് മാർച്ച് നടത്തും. കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് സമരം ഉദ്ഘാടനം ചെയ്യും. എൻ.എ. ജെയിൻ, പി.വി. രാജൻ, കെ.വി. ആനന്ദൻ, എൻ.എസ്. സുരേഷ്, വി.വി. രാജു, എം.എ. ആൽബി എന്നിവർ പ്രസംഗിക്കും.