പറവൂർ: മാല്യങ്കര എസ്.എൻ.എം എൻജിനിയറിംഗ് കോളേജും പോളിടെക്നിക്ക് കോളേജും സംയുക്തമായി സാങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി വിവിധ സാങ്കേതിക വിഷയങ്ങളെ ബന്ധപ്പെടുത്തി ഗേറ്റ്‌വേ ടു ടെക്നോളജിക്കൽ എഡ്യൂക്കേഷൻ ത്രിദിന ശില്പശാല നടത്തി. കോളേജ് മാനേജർ പി.എൻ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ.ആർ. സഞ്ജുന ,പോളിടെക്നിക് പ്രിൻസിപ്പൽ കെ.പി. പ്രതീഷ് തുടങ്ങിയവർ സംസാരിച്ചു. മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ, കമ്പ്യൂട്ടർ സയൻസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടാണ് ത്രിദിന ശില്പശാല.