മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്കിയ തപാൽ ജീവനക്കാർ മൂവാറ്റുപുഴയിൽ പ്രകടനവും ധർണയും നടത്തി. മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ ധർണയിൽ എൻ.എഫ്.പി.ഇ. ഡിവിഷൻ പ്രസിഡന്റ് രമേശ് എം.കുമാർ, പി.കെ. ഭാസ്കരൻ, ദീപു ദിവാകരൻ, ദീപു വി.ഗോപി, എം.എൻ.ഷാജി, കെ.വി. മനോജ്, പി.ആർ. പ്രസീത തുടങ്ങിയവർ സംസാരിച്ചു.