കൊച്ചി: കുഷ്ഠരോഗചികിത്സയ്ക്കുള്ള അവശ്യമരുന്നായ ക്ലോഫസിമീന്റെ ക്ഷാമം പരിഹരിക്കുന്നതിന് അടിയന്തരനടപടി ആവശ്യപ്പെട്ട് അഡ്വ. ജെബി മേത്തർ എം.പി. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്ത് നൽകി. തീവ്രരോഗലക്ഷണങ്ങളുള്ള കുഷ്ഠരോഗികൾക്ക് നൽകിവരുന്ന സ്റ്റീറോയ്ഡുകളുടെ അളവ് കുറച്ചുകൊണ്ടുവരുന്നതിന് ക്ലോഫസിമീൻ ഉൾപ്പെടെ മൂന്ന് മരുന്നുകൾ ഒരുമിച്ച് ഉപയോഗിക്കുന്ന ചികിത്സാ രീതിയാണ് അവലംബിക്കുന്നത്.