വൈപ്പിൻ: മത്സ്യത്തൊഴിലാളികളുടെ സമഗ്രക്ഷേമം ലക്ഷ്യമിട്ട് സംഘടിപ്പിച്ച മണ്ഡലത്തിലെ അഞ്ചാമത്തെ തീരോന്നതി 2022 അറിവ് ക്യാമ്പ് കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. നിബിൻ അദ്ധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷൈബി ഗോപാലകൃഷ്ണൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജയശ്രീ, എക്സ്റ്റൻഷൻ ഓഫീസർ കെ. ഡി. രമ്യ, ജൂനിയർ സൂപ്രണ്ട് പി. സന്ദീപ്, മുനമ്പം ഓഫീസർ വി. എസ്. സേതുലക്ഷ്മി പ്രസംഗിച്ചു. മത്സ്യബന്ധനം, കടലിലെ സുരക്ഷ, വിവിധക്ഷേമ പദ്ധതികൾ, ലഹരി ഉപയോഗം, മത്സ്യ വിഭവ സംരക്ഷണവും സംസ്‌കരണവും തുടങ്ങിയ വിഷയങ്ങളിൽ ഫിഷറീസ് വകുപ്പിലെയും അനുബന്ധ ഏജൻസികളിലെയും പൊലീസ്, എക്‌സൈസ്, കോസ്റ്റ് ഗാർഡ് വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥർ ക്ലാസുകൾക്ക് നേതൃത്വം നൽകി.