മൂവാറ്റുപുഴ: ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ലീല വാസുദേവനെ അനുസ്മരിച്ചു. യൂണിയൻ മൂവാറ്റുപുഴ ഏരിയാ പ്രസിഡന്റ് ടി.എൻ. മോഹനൻ പതാക ഉയർത്തി. അനുസ്മരണ സമ്മേളനം സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടി.എൻ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.എസ്.മോഹനൻ, ജില്ലാ സെക്രട്ടറി എം.എ. ശശിധരൻ, ഏരിയാ സെക്രട്ടറി കെ.ആർ.സുകുമാരൻ, പ്രമോദ് ഘോഷ് എന്നിവർ സംസാരിച്ചു.