1

തോപ്പുംപടി: ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ നടപ്പാക്കുന്ന ഹൗസ് ചലഞ്ച് പദ്ധതിക്ക് കീഴിലെ 170ാം വീടിന്റെ ശിലാസ്ഥാപന കർമ്മം രാഗം ജേക്കബ് നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സി ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. റോസി ഷിബു, നിത തമ്പി, ആൻ ജോർജ്, അനിത വിനു, വർഗീസ് ജോയ്, ലില്ലി പോൾ തുടങ്ങിയവർ പ്രസംഗിച്ചു. റോട്ടറി ക്ലബ്ബ് ഓഫീസ് കൊച്ചിൻ നടപ്പാക്കുന്ന സ്വപ്നഭവന പദ്ധതിയുമായി ചേർന്ന് നിർമ്മിക്കുന്ന വീടാണിത്. ചെല്ലാനം പഞ്ചായത്തിലെ കുതിര കൂർ കരിയിലെ യേശുദാസിന്റെ കുടുംബത്തിനാണ് ഈ വീട് നിർമ്മിക്കുന്നത്.