
കൊച്ചി: ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ആഗസ്റ്റ് 18ന് എറണാകുളം ജില്ലയിൽ മുന്നൂറ് സ്ഥലങ്ങളിൽ ബാലഗോകുലം ശോഭായാത്രകൾ സംഘടിപ്പിക്കും. 12ന് 5.30ന് എറണാകുളം ടൗൺഹാളിൽ ജന്മാഷ്ടമി പുരസ്കാര സമർപ്പണവും കുടുംബ സംഗമവും നടക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ അഡ്വ. എസ്. മനു അദ്ധ്യക്ഷത വഹിക്കും. ജന്മാഷ്ടമി പുരസ്‌കാരം ഗായകൻ ജി.വേണുഗോപാലിന് സമർപ്പിക്കും. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി പുരാസ്കാരദാന ചടങ്ങ് നിർവഹിക്കും. ചിത്രരചന, കൃഷ്ണഗീതി മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. 14ന് പതാകദിനം ആചരിക്കും.