മൂവാറ്റുപുഴ: പാചകവാതക വില വർദ്ധനയ്ക്കും വിലക്കയറ്റത്തിനുമെതിരെ കെ.എസ്.എസ്. പിയു മൂവാറ്റുപുഴ ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് വനിതാ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തി. കവയിത്രി സി.എൻ. കുഞ്ഞുമോൾ ഉദ്ഘാടനം ചെയ്തു. ലിസമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വനിതാ സബ് കമ്മിറ്റി കൺവീനർ എം.എം. വിലാസിനി, ശ്രീദേവി, കെ.എസ്.എസ്.പിയു ഈസ്റ്റ് ബ്ലോക്ക് പ്രസിഡന്റ് പി .ജെ.തോമസ്, പി .വി.സുബ്രഹ്മണ്യൻ ആചാരി, എ.സോമൻ എന്നിവർ സംസാരിച്ചു.