മൂവാറ്റുപുഴ: വൈസ്‌മെൻ ഇന്റർനാഷണൽ മിഡ് വെസ്റ്റ് ഇൻഡ്യ റീജിയൺ സോൺ മൂന്നിന്റെയും വൈസ്‌മെൻ മൂവാറ്റുപുഴ ടവേഴ്സ് ക്ലബ്ബിന്റെയും അഭിമുഖ്യത്തിൽ പായിപ്ര ഗവൺമെന്റ് യു.പി സ്കൂളിൽ നടപ്പിലാക്കുന്ന വൈസ് ഫ്രൂട്ട്സ് പാർക്കിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഇലക്ട് ഡി.ജി പ്രൊഫ.ഹേമ വിജയൻ നിർവഹിച്ചു. സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ കെ.എം. നൗഫൽ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് നസിമ സുനിൽ സ്വാഗതം പറഞ്ഞു. മെനറ്റസ് ലീഡർ പ്രീതി സുരേഷ് പദ്ധതി വിശദീകരിച്ചു. സോൺ മൂന്ന് ലെഫ്റ്റനന്റ് റീജേണൽ ഡയറക്ടർ ബേബി മാത്യു സ്കൂൾ കുട്ടികൾക്ക് ഫലവർഗത്തൈകൾ കൈമാറി. ക്ലബ്ബ് പ്രസിഡന്റ് റോയി പോൾ, മുൻ പ്രസിഡന്റുമാരായ ജോർജ് വെട്ടിക്കുഴി, കെ.എസ്.സുരേഷ്, ലില്ലി റോയി, ഷാന്റി സലിം പുളിനാട്ട്, അദ്ധ്യാപകരായ അജിത രാജ്, ദിവ്യ ബാലകൃഷ്ണൻ, എ.സലീന, എ.എം.റഹ്മത്ത്, പി.ടി.എ അംഗങ്ങളായ അബി ജാഫർ, സഫീന നിസാർ എന്നിവർ പങ്കെടുത്തു.